ഝാർഖണ്ഡിൽ ഹേമന്ത് സൊരേന്‍ വീണ്ടും മുഖ്യമന്ത്രിയാകും. 28ന് പുതിയ മുഖ്യമന്ത്രിയായി അധികാരമേൽക്കും. ഗവർണർ സന്തോഷ് ഗങ്വാറിനെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് സൊരേന്‍ അനുമതി തേടി. ലോക‌്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാൾ, തേജസ്വി യാദവ് എന്നിവരുൾപ്പെടെ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
ഇന്ന് ചേര്‍ന്ന ജെഎംഎം ഉന്നതാധികാര സമിതി യോഗം നിയമസഭാ കക്ഷി നേതാവായി ഹേമന്ത് സൊരേനെ തെരഞ്ഞെടുത്തു. 39,191 വോട്ടിനാണ് 49കാരനായ ഹേമന്ത് സൊരേന്‍ ബർഹേത് മണ്ഡലത്തിൽ നിന്നും വിജയിച്ചത്. ജെഎംഎം, കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ (ആർജെഡി), സിപിഐ‑എംഎൽ എന്നിവ ഉൾപ്പെടുന്ന സഖ്യം 81 അംഗ നിയമസഭയിൽ 56 സീറ്റുകൾ നേടി. 68 സീറ്റിൽ മത്സരിച്ച ബിജെപി 21 സീറ്റിലേക്ക് ഒതുങ്ങി.