Site icon Janayugom Online

ബാവുൽ സന്ധ്യയോടെ ഹേമന്തം പെയ്തവസാനിക്കുന്നു

പ്രശസ്ത ബാവുൽ സംഗീതജ്ഞ പാർവ്വതി ബാവുലിന്റെ ഏകതാരയിൽ നിന്നുയരുന്ന സംഗീതത്തിന്റെ അകമ്പടിയോടെ ഹേമന്തം 22ന് ഇന്ന് തിരശീലവീഴും. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ കഴിഞ്ഞ അഞ്ചുദിവസമായി നടന്നുവരുന്ന സർഗാത്മകതയുടെ വേനലിനാണ് ഇന്ന് സമാപനമാകുന്നത്. മനുഷ്യസ്നേഹത്തെയും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെയും സമന്വയിപ്പിക്കുന്ന ഭാവഗീതങ്ങളാണ്‌ ബാവുൾ സംഗീതം. പാർവ്വതി ബാവുലും ശാന്തിപ്രിയയും ചേർന്ന് അവതരിപ്പിക്കുന്ന ബാവുൽ സന്ധ്യയാണ് സമാപന ദിവസത്തെ പരിപാടികളിൽ പ്രധാന ആകർഷണം. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയര്‍മാന്‍ ജി എസ് പ്രദീപിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫസര്‍ അലിയാര്‍— സാംബശിവന്‍, ഷേക്സ്പിയര്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്നാണ് ബാവുൽ സന്ധ്യ അരങ്ങേറുക.

Eng­lish Sum­ma­ry: Heman­tham ends with Bavul

You may like this video also

Exit mobile version