കാമുകന്റെ സഹായത്തോടെ മക്കളെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ ഉപേക്ഷിച്ച് സംഭവത്തില്‍ അമ്മ ഉള്‍പ്പെടെ ആറ് പേര്‍ പൊലീസ് പിടിയിലായി. ഉത്തര്‍പ്രദേശിലെ മീറ്റില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്. പത്ത് വയസുള്ള മകനേയും, ആറ് വയസ്സുള്ള മകളേയും അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അയല്‍വാസികള്‍ക്കും പങ്കുണ്ടെന്നു പൊലീസ് പറഞ്ഞു.
യുവതിയെയും കാമുകനെയും കൂടാതെ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.സ്ത്രീയും കാമുകൻ സൗദും ചേർന്ന് പത്തുവയസ്സുള്ള മകനെയും ആറുവയസ്സുള്ള മകളെയും കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളുകയായിരുന്നു. തുടർന്ന് കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി.പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരകൃത്യത്തിന്റെ വിവരം പുറത്തറിയുന്നത്.
കനാലിൽ ഉപേക്ഷിച്ച കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരച്ചിൽ പുരോഗമിക്കുകയാണ്. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. പെൺകുട്ടിയെ സ്വന്തം വീട്ടിൽവെച്ച് അമ്മ കൊലപ്പെടുത്തുകയും ആൺകുട്ടിയെ അയൽവാസിയുടെ വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നുവെന്ന് വ്യക്തമാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് പിയൂഷ് സിംഗ് പറഞ്ഞു.
English Summary:
Her children were killed with the help of her lover; Six people, including the mother, are under arrest
You may also like this video:

