Site iconSite icon Janayugom Online

ഹെറാത്തില്‍ സ്ഫോടനം: ഏഴ് മരണം, അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു

AfghanistanAfghanistan

അഫ്ഗാനിസ്ഥാനില്‍ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും അമ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചിലരുടെ നില ഗുരുതരമാണ്. പടിഞ്ഞാറന്‍ ഹെറാത്ത് പ്രവിശ്യയിലെ ഇറാന്‍ അഫ്ഘാന്‍ റെയില്പാതയുടെ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. വാനിനുള്ളില്‍ സ്ഥാപിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തറിക്കുകയായിരുന്നു. കൊല്ലപ്പെട്ട എല്ലാവരും റെയില്‍വേ സുരക്ഷാ ജീവനക്കാരാണ്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹെറാത്ത് ഗവര്‍ണര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Her­at blast kills sev­en, injures more than 50

You may like this video also

Exit mobile version