Site icon Janayugom Online

സംസ്ഥാനത്ത് ഹെറിറ്റേജ് കോറിഡോർ രൂപപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് ഒരു ഹെറിറ്റേജ് കോറിഡോർ രൂപപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ചേരമാൻ പള്ളിയുടെ പുനരുദ്ധാരണം, ഹോളിക്രോസ് ചർച്ച് പുനരുദ്ധാരണം, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം മ്യൂസിയം, പി എ സെയ്ത് മുഹമ്മദ് കമ്മ്യൂണിറ്റി സെന്റർ എന്നിവ മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസിരിസ് പൈതൃക പദ്ധതിയിലെ വിവിധ പരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദേശീയ ജലഗതാഗത പാത പൂർത്തിയാകുന്നതോടെ ഹെറിറ്റേജ് കോറിഡോർ കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ സാധിക്കും.

ഇതിനൊപ്പം ടൂറിസം കേന്ദ്രങ്ങളും വികസിപ്പിക്കുന്നതിലൂടെ ടൂറിസത്തിന് കൂടുതൽ ഉണർവ്‌ ലഭിക്കും. പൈതൃക ടൂറിസം പദ്ധതികളെ ബന്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. സംസ്ഥാനമൊട്ടാകെ ടൂറിസം ഡെസ്റ്റിനേഷനുകളാക്കി മാറ്റും. തിരിച്ചറിയപ്പെടാതെ കിടക്കുന്ന ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളെ വികസിപ്പിക്കുക എന്നതാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.

eng­lish sum­ma­ry; Her­itage cor­ri­dor will be formed in the state

you may also like this video;

Exit mobile version