Site icon Janayugom Online

മുംബൈ നവഷേവ തുറമുഖത്തു നിന്ന് 1725 കോടിയുടെ ഹെറോയിന്‍ പിടികൂടി

മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 1725 കോടി രൂപ വിലവരുന്ന ഹെറൊയിനാണ് മുംബൈ നവഷേവ തുറമുഖത്തു നിന്ന് കണ്ടെയ്നറില്‍ പിടികൂടിയത്. ആയുര്‍വേദ മരുന്നായ ഇരട്ടിമധുരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹെറോയിന്‍ കടത്തിയത്. കണ്ടെയ്‌നറിന് ഏകദേശം 22 ടണ്‍ ഭാരമുണ്ടായിരുന്നതായി ഡല്‍ഹി പൊലീസ് പറഞ്ഞു. കണ്ടെയ്‌നറുമായി ഡല്‍ഹിയിലേക്ക് വരികയായിരുന്നു സംഘം. 

Eng­lish Summary:Heroin worth 1725 crore seized from Nav­she­va port in Mumbai
You may also like this video

Exit mobile version