Site icon Janayugom Online

ഗുജറാത്തില്‍ 200 കോടിയുടെ ഹെറോയിന്‍ പിടികൂടി: ആറ് പാക് പൗരന്മാര്‍ അറസ്റ്റില്‍

heroine

ഗുജറാത്ത് തീരത്ത് അറബിക്കടലില്‍ പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ടില്‍ നിന്ന് 200 കോടി രൂപ വിലമതിക്കുന്ന 40 കിലോ ഹെറോയിന്‍ പിടികൂടി. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഹെറോയിന്‍ പിടികൂടിയത്.
ബോട്ടിലെ ആറ് പാകിസ്ഥാന്‍ ജീവനക്കാരെയും പിടികൂടിയതായി മുതിര്‍ന്ന എടിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കച്ച്‌ ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപം മത്സ്യബന്ധന ബോട്ട് കടലിന് നടുവില്‍ വച്ച്‌ തടയുകയായിരുന്നു. ഹെറോയിന്‍ ഗുജറാത്ത് തീരത്ത് ഇറക്കിയ ശേഷം റോഡ് മാര്‍ഗം പഞ്ചാബിലേക്ക് കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു.
ഇതിന് മുമ്പും ഗുജറാത്തില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. അഡാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്ത് നിന്നും 21000 കോടിയുടെ 3000 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തത് രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു.

Eng­lish Sum­ma­ry: Hero­in worth 200 crore seized in Gujarat: Six Pak­istani nation­als arrested

You may also like this video

Exit mobile version