Site iconSite icon Janayugom Online

അമിത വിമാനടിക്കറ്റ്; വിമാനകമ്പനികളെ നിയന്ത്രിയ്ക്കാൻ ഇന്ത്യൻ സർക്കാർ നിയമനിർമാണത്തിന് തയ്യാറാകണം : നവയുഗം 

അവധിയും തിരക്കുള്ള സീസണുകളും ലക്ഷ്യമിട്ട് വിമാന ടിക്കറ്റുകൾക്ക് അമിതമായി വില വർദ്ധിപ്പിച്ചു പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിയന്ത്രിയ്ക്കാൻ ആവശ്യമായ നിയമനിർമ്മാണം നടത്താൻ ഇന്ത്യൻ സർക്കാർ തയ്യാറാകണമെന്ന് നവയുഗം സാംസ്ക്കാരികവേദി റാക്ക ഏരിയാ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മുഹമ്മദ് ഇബ്രാഹിന്റെ അധ്യക്ഷതയിൽ റാക്കയിൽ നടന്ന റാക്ക ഏരിയാ യൂണിറ്റ് സമ്മേളനം, നവയുഗം ജനറൽ സെക്രട്ടറി എം ഏ വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു. നവയുഗം കോബാർ മേഖലാ സെക്രട്ടറി ബിജു വർക്കി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു സംസാരിച്ചു. കോബാർ മേഖലാ പ്രസിഡൻ്റ്  സജീഷ് പട്ടാഴി അഭിവാദ്യ പ്രസംഗം നടത്തി.

നവയുഗം റാക്ക ഏരിയാ യൂണിറ്റ് ഭാരവാഹികളായി പ്രവീൺ വാസുദേവൻ (രക്ഷാധികാരി), മുഹമ്മദ് ഇബ്രാഹിം (പ്രസിഡന്റ്), വിനോദ് (സെക്രട്ടറി), സരിതാ രഞ്ജിത്ത് (വൈസ് പ്രസിഡന്റ്),  അഞ്ജു വിനോദ് (ജോയിന്റ്‌ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തിന് പ്രവീൺ സ്വാഗതവും, വിനോദ് നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: high air fare
You may also like this video

Exit mobile version