Site iconSite icon Janayugom Online

ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍; രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തല്‍ക്കാലം പോര് അവസാനിക്കുന്നു

congresscongress

രാജസ്ഥാന്‍ പാര്‍ട്ടി ഘടകത്തില്‍ ഗെലോട്ടും സച്ചിന്‍പൈലറ്റും തമ്മിലുള്ള പോര് പാര്‍ട്ടിഹൈക്കമാന്‍ഡിൻ്റെ യുദ്ധാകാല അടിസ്ഥാനത്തിലുള്ള ഇടപെടല്‍മൂലം തല്‍ക്കാലം അവസാനിപ്പിക്കുന്നു.

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത്ജോഡോ യാത്ര ഡിസംബര്‍ നാലിന് രാജസ്ഥാനില്‍ പ്രവേശിക്കും. അതിനുമുമ്പായി ഇരുവരും തമ്മിലുള്ള ആരോപണ‑പ്രത്യാരോപണം നിര്‍ത്തുവാന്‍ നേതാക്കള്‍ ശ്രമിച്ചു.അതിന്റെ അന്തരഫലമാണ് ഇരുവരും തല്‍ക്കാലം പരസ്പരം വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുനേതാക്കളും എഐസിസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഗദ്ദര്‍ പരാമര്‍ശം ഇരുവരും തമ്മില്‍ കൂടുല്‍ അകല്‍ച്ചയാണ് വരുത്തിവെച്ചത്. സംസ്ഥാനത്തെ നേതാക്കളായ ഗലോട്ടം സച്ചിന്‍പൈലറ്റും ഒരേ മനസോടെ നീങ്ങുമെന്നും ഇരുവരും ഒറ്റകെട്ടാണെന്നും വേണുഗോപാല്‍ വ്യക്തമാക്കി.രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത്ജോഡോ യാത്രക്ക് വന്‍വരവേല്‍പ്പ നല്‍കുമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം വലിയ ആവേശത്തിലാണെന്നും സച്ചിന്‍ പറഞ്ഞു.

രാജസ്ഥാനില്‍ ജാഥ 12ദിവസം നീണ്ടുനില്‍ക്കും.സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുമായി രാഹുല്‍ഗാന്ധി ആശയവിനിമയം നടത്തുമെന്നം സച്ചിന്‍പൈലറ്റ് വ്യക്തമാക്കി.സംസ്ഥാനത്തെ കോണ്‍ഗ്രസ് ഒറ്റകെട്ടാണെന്ന് മുതിര്‍ന്ന നേതാവ് ജയറാംരമേശ് പറഞ്ഞു. രാജസ്ഥാനില്‍ എല്ലാവരും ഒരേമനസോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടും അഭിപ്രായപ്പെട്ടു.

സച്ചിന്‍പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ രാജസ്ഥാനിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ എതിർക്കുമെന്ന് ഗുർജാർ നേതാവ് വിജയ് സിംഗ് ബൈൻസ്‌ല ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് പൈലറ്റിനെതിരെ ഗെഹ്‌ലോട്ടിന്റെ രൂക്ഷമായ പരാമർശം.2018ലെ രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചത് മുതൽ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി ഗെലോട്ടും പൈലറ്റും തർക്കത്തിലായിരുന്നു. ഗലോട്ടും, പൈലറ്റും കോണ്‍ഗ്രസിന്റെ സ്വത്ത് ആണെന്നു രാഹുല്‍ഗാന്ധിയും പറയുന്നു.

Eng­lish Sum­ma­ry: High Com­mand’s inter­ven­tion: In Rajasthan, the bat­tle with the Con­gress ends for the time being

You may also like this video:

Exit mobile version