Site icon Janayugom Online

അച്ഛനൊപ്പം ശബരിമല ദർശനത്തിന് അനുവദിക്കണം: പെൺകുട്ടിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

പിതാവിനൊപ്പം ശബരിമലയിൽ പോകാൻ അനുവദിക്കണമെന്ന ഒമ്പതുകാരിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. വാക്സിൻ എടുത്തവർക്കൊപ്പം ഏതു കാര്യത്തിലും കുട്ടികൾക്കും ഭാഗമാകാമെന്ന സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഓഗസ്റ്റ് 23ന് പിതാവിനൊപ്പം ശബരിമലയിൽ ദർശനം നടത്താൻ അനുമതി തേടിയാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്

പത്തു വയസ്സിന് മുമ്പ് തന്നെ ശബരിമല ദർശനം നടത്താൻ കുട്ടി ആഗ്രഹിക്കുന്നതായി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പത്തു വയസ്സ് പൂർത്തിയായാൽ പിന്നെ ദർശനത്തിന് നാലു പതിറ്റാണ്ട് കാത്തിരിക്കേണ്ടിവരുമെന്നും അഭിഭാഷകൻ അറിയിച്ചു.
ഇതു സംബന്ധിച്ച് ഏപ്രിലിൽ കോടതി മാർഗനിർദേശം നൽകിയിട്ടുണ്ടെന്ന് ഹർജി അനുവദിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ കോവിഡ് മാനദണ്ഡപ്രകാരവും ഹർജി അനുവദിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.

Eng­lish sum­ma­ry: High court accepts girl’s demand to vis­it sabari­mala With father

You may also like this video:

Exit mobile version