Site iconSite icon Janayugom Online

അസം സര്‍ക്കാരിനെതിരെ ഹൈക്കോടതി ജീവിതങ്ങള്‍ താറുമാറാക്കി

child marriagechild marriage

ശൈശവ വിവാഹങ്ങള്‍ തകര്‍ക്കാനെന്ന പേരില്‍ അസമില്‍ വ്യാപക അറസ്റ്റ് തുടരുന്നതില്‍ രൂക്ഷവിമര്‍ശനവുമായി ഗുവാഹട്ടി ഹൈക്കോടതി. സര്‍ക്കാര്‍ ആരംഭിച്ച നടപടി ജനങ്ങളുടെ സ്വകാര്യ ജീവിതം താറുമാറാക്കിയിരിക്കയാണെന്നും ഇത്തരം കേസുകളില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശൈശവ വിവാഹ കേസുകളില്‍ ബലാത്സംഗ കുറ്റങ്ങളും പോക്‌സോ കുറ്റങ്ങളും ചുമത്തുന്നതിനെതിരെ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു. കര്‍ശന നിയമങ്ങള്‍ പ്രകാരം ഇത്തരം കേസുകളില്‍ നടപടി സ്വീകരിക്കുന്നത് ഭീതിദമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ജസ്റ്റിസ് സുമന്‍ ശ്യാം നിരീക്ഷിച്ചു.

മുന്‍കൂര്‍ ജാമ്യവും ഇടക്കാല ജാമ്യവും തേടി നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. ഹര്‍ജിക്കാരെ ഉടന്‍ തന്നെ ജാമ്യത്തില്‍ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ശൈശവ വിവാഹത്തിനെതിരായ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് 3000 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സ്ത്രീകളെയും വയോധികരെയും ലോക്കപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. അറസ്റ്റിലായവരെ പാര്‍പ്പിക്കാന്‍ താല്‍ക്കാലിക ജയിലുകളും സര്‍ക്കാര്‍ തുറന്നിരുന്നു. 

Eng­lish Sum­ma­ry: High Court against Assam Govt has thrown lives into chaos

You may also like this video

Exit mobile version