Site iconSite icon Janayugom Online

കര്‍ണാടകയില്‍ ഉച്ചഭാഷിണിക്ക് ഹൈക്കോടതിയുടെ രാത്രിവിലക്ക്

കര്‍ണാടകയില്‍ ഉച്ചഭാഷിണിക്ക് വിലക്ക് ഏര്‍പ്പെടുത്തി. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ നിരോധനമേര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കർണാടക ഹൈക്കോടതി നിര്‍ദേശം നല്‍കി.

ആരാധനാലയങ്ങള്‍, പബ്ബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവയ്ക്കെല്ലാം വിലക്ക് ബാധകമാണ്. 2021ല്‍ രാകേഷ് പി എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

ഉച്ചഭാഷിണി നിരോധിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അതിന്റെ റിപ്പോര്‍ട്ട് മൂന്നാഴ്ചകം സമര്‍പ്പിക്കാനും ബെഞ്ച് ആവശ്യപ്പെട്ടു.

Eng­lish summary;High court bans loud­speak­ers in Kar­nata­ka at night

You may also like this video;

Exit mobile version