പമ്പാ മണപ്പുറത്ത് രാമകഥാ പ്രഭാഷണം ഹൈക്കോടതി വിലക്കി. ഗുജറാത്ത് സ്വദേശി മുരാരി ബാപ്പുവിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയാണ് കോടതി തടഞ്ഞത്.അനുമതിയില്ലാതെ കൂറ്റൻ പന്തൽ ഒരുക്കി പ്രഭാഷണം നടത്തുകയാണെന്ന മാധ്യമവാർത്തയെ തുടർന്ന് സ്വമേധയാ എടുത്ത കേസാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും പി ജി അജിത് കുമാറും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. പന്തൽ പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിട്ടു.
സംഘാടകർ ദേവസ്വം ബോർഡിന്റെ അനുമതി വാങ്ങിയെങ്കിലും പൊലീസിന്റെയോ, ജില്ലാ ഭരണകൂടത്തിന്റെയോ, വനംവകുപ്പിന്റെയോ അനുമതി വാങ്ങിയിരുന്നില്ല. മണപ്പുറത്ത് എയർ കണ്ടീഷൻ ചെയ്ത പന്തലും താമസത്തിന് 24 കുടിലുകളും സ്ഥാപിച്ചായിരുന്നു പരിപാടി. കോവിഡ് പ്രോട്ടോകോൾ പാലിച്ചേ പരിപാടി നടത്താവൂ എന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശവും അവഗണിച്ചു. അനുമതി നൽകിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടവും വനംവകുപ്പും അറിയിച്ചു. ബന്ധപ്പെട്ടവർ അനുമതി നൽകുകയാണെങ്കിൽ പമ്പാ ഗണപതി ക്ഷേത്രത്തിന്റെ ഹാളിൽ പരിപാടി നടത്താമെന്നും കോടതി നിർദേശിച്ചു.
English Summary:High court bans Ramakatha lecture at Pampa Manappuram
You may also like this video
