Site iconSite icon Janayugom Online

ഭാരത് പെട്രോളിയത്തിലെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. ബിപിസിഎൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. പ്രതിരോധം, വ്യോമയാനം, സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ള അവശ്യ മേഖലകളിലെ ഇന്ധന വിതരണം എന്നിവയെല്ലാം പണിമുടക്ക് ഉണ്ടായാൽ തടസപ്പെടുമെന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ അഭിഭാഷകനായ ബെന്നി പി തോമസ് ഹൈക്കോടതിയെ അറിയിച്ചു. 

ഹർജിക്കാരുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ജസ്റ്റിസ് അമിത് പി റാവൽ വ്യക്തമാക്കി. അതിനിടെ ദ്വിദിന ദേശീയ പണിമുടക്കിനെതിരെ കേരളാ ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജിയും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹർജി നൽകിയത്. 

Eng­lish Summary:High court blocks Bharat Petro­le­um strike
You may also like this video

Exit mobile version