Site iconSite icon Janayugom Online

പ്രതികള്‍ കോടതിമുറികളില്‍ കുഴഞ്ഞുവീഴുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി

കോടതയില്‍ ഹാജരാകുമ്പോള്‍ പ്രതികള്‍ കുഴഞ്ഞു വീഴുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. ആരോഗ്യത്തോടെ നടന്ന് പോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു. ഇത്തരം നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ലെന്ന് സിംഗിള്‍ ബെഞ്ച്.പ്രതികള്‍ കോടതി മുറിയില്‍ കുഴഞ്ഞുവീഴുമ്പോള്‍ മജിസ്‌ട്രേറ്റുമാര്‍ നിസഹായരാകും. 

ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്ന പ്രതികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ സൗകര്യമുണ്ടോയെന്ന് ജയിൽ ഡിജിപിയോട് വിശദീകരണം തേടി ഹൈക്കോടതി. ജയില്‍ ഡിജിപിയെ സ്വമേധയാ കക്ഷി ചേര്‍ത്താണ് നടപടി. പാതിവില തട്ടിപ്പ് കേസ് പ്രതി കെഎന്‍ ആനന്ദ് കുമാറിന്റെ ജാമ്യാപേക്ഷയിലായിരുന്നു നടപടി. തട്ടിപ്പിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെഎന്‍ ആനന്ദ് കുമാറിന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.ആരോഗ്യ പ്രശ്‌നമുയര്‍ത്തി ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്ന് സിംഗിള്‍ ബെഞ്ച്.ജാമ്യാപേക്ഷ മെറിറ്റില്‍ വാദം കേട്ട് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി.

Exit mobile version