Site icon Janayugom Online

ആ​ര്‍​ടി​പി​സി​ആ​ര്‍ നി​ര​ക്ക് കു​റ​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ഹൈ​ക്കോ​ട​തി റദ്ദാക്കി

Kerala High court

സംസ്ഥാനത്ത് കോവിഡ് പരിശോധനയ്കുള്ള ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി.ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്ത് പുതുക്കിയ നിരക്ക് നിശ്ചയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നടപടി പുനപരിശോധിക്കാനാണ് സിംഗിള്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

നേരത്തെ ഡിവിഷന്‍ ബെഞ്ച് ഐസിഎംആറിനോടും സര്‍ക്കാരിനോടും വിലയുടെ കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു.

ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി നേരത്തെ ഹൈക്കോടതി ശരിവച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാബുടമകള്‍ അപ്പീലുമായി വീണ്ടും കോടതിയെ സമീപിച്ചത്.

Eng­lish Sum­ma­ry : high court can­celled gov­ern­ment order to reduce rtpcr rates

You may also like this video :

Exit mobile version