Site icon Janayugom Online

ജൂനിയർ അഭിഭാഷകർക്ക് അയ്യായിരം രൂപ വീതം സ്റ്റൈപ്പന്റ് നൽകണമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കാത്ത ബാർ കൗൺസിൽ നിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി

ജൂനിയർ അഭിഭാഷകർക്ക് അയ്യായിരം രൂപ വീതം സ്റ്റൈപ്പന്റ് നൽകണമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കാത്ത ബാർ കൗൺസിൽ നിലപാടിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജൂനിയർ അഭിഭാഷകരുടെ കഷ്ടതകൾ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചൂ.

കോവിഡ് മൂലം ആണ് സർക്കാർ ഉത്തരവ് നടപ്പാക്കാൻ കാലതാമസം നേരിട്ടതെന്ന ബാർ കൗൺസിൽ വിശദീകരണം തൃപ്തികരമല്ലെന്നും കോവിഡ് പ്രതിസന്ധിമൂലം ബുദ്ധിമുട്ടു അനുഭവിക്കുന്നതു ജൂനിയർ അഭിഭാഷകർ ആണെന്നും കോടതി ചൂണ്ടിക്കാട്ടി. ഓൺലൈൻ മുഖേന ബാർ കൗൺസിലിന് യോഗം കൂടി തീരുമാനം എടുക്കാൻ തടസ്സം ഇല്ലായിരുന്നു വെന്നും കോടതി പറഞ്ഞു.

ജൂനിയർ അഭിഭാഷകരെ അവഗണിക്കുന്ന ബാർ കൗൺസിൽ അംഗങ്ങൾക്ക് തൽസ്ഥാനത്തു തുടരാൻ അർഹതയില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ മുന്നറിയിപ്ല് നൽകി. കോവിഡ് പ്രതിസന്ധിമൂലം ബുദ്ധിമുട്ടു അനുഭവിക്കുന്ന അഭിഭാഷകർക്കു സഹായം നൽകണമെന്ന് ആവശ്യപ്പെട്ടു അഡ്വ ധീരജ് രവി സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

ENGLISH SUMMARY:High Court dis­sat­is­fied with Bar Coun­cil’s non-imple­men­ta­tion of gov­ern­ment order to pay Rs 5,000 stipend to junior lawyers
You may also like this video

Exit mobile version