ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുകയായിരുന്ന പ്രതി അനൂജ് കേശ്വാനിക്ക് ജാമ്യം. മൂന്ന് വർഷം മുമ്പാണ് അനൂജ് കേശ്വാനി അറസ്റ്റിലായത്. മയക്കുമരുന്ന് കേസിൽ കേഷ്വാനിക്ക് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
2020 ജൂൺ 14ന് രാജ്യവ്യാപക ലോക്ക്ഡൗൺ സമയത്ത് രജ്പുത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെത്തുടർന്ന് 2020 മുതൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കേസ് അന്വേഷിച്ചുവരികയാണ്. മുംബൈയിലെ ഖാർ സ്വദേശിയും 31കാരനുമായ കേശ്വാനി 2020 സെപ്റ്റംബറിൽ മയക്കുമരുന്ന് കടത്തിന്റെ പേരിൽ അറസ്റ്റിലായിരുന്നു. സുശാന്തിന് അടുപ്പമുള്ളവർ മയക്കുമരുന്ന് എത്തിച്ചു നൽകിയെന്നാണ് ആരോപണം.
English Summary: High Court granted bail to Anuj Keshwani
You may also like this video

