Site iconSite icon Janayugom Online

വയനാട് ഉരുൾപൊട്ടലിൽ ഇടപെടലുമായി ഹൈക്കോടതി; സ്വമേധയാ കേസെടുക്കാൻ നിർദേശം

**EDS: HANDOUT IMAGE VIA NDRF** Wayanad: Landslides in the hilly areas near Meppadi, in Wayanad district, Kerala, Tuesday, July 30, 2024. (PTI Photo) (PTI07_30_2024_000050B)

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുക്കാൻ രജിസ്ട്രിക്ക് ഹെെക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. അനധികൃത ഖനനം, പ്രളയമടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ നിയമപരമായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണമെന്നും കോടതി വ്യക്തമാക്കി.
മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് വയനാട് ഉരുൾപൊട്ടലിൽ സ്വമേധയാ കേസെടുക്കുന്നത്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി എം ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് ഇന്ന് രാവിലെ കേസ് പരിഗണിക്കും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടും. 

Eng­lish Sum­ma­ry: High Court inter­vened in Wayanad land­slides; Sug­ges­tion to file case voluntarily

You may also like this video

Exit mobile version