Site icon Janayugom Online

നിലമ്പൂരിലെ കേസ്: മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നതുവരെ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. മലപ്പുറം നിലമ്പൂർ സ്വദേശിയും നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സ്കറിയ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി നിലമ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസിലാണ് മുൻകൂർ ജാമ്യം തേടി ഷാജൻ സ്കറിയ ഹർജി നൽകിയത് വീഡിയോ, വിദ്വേഷം വളർത്തുന്നതല്ലെന്നും ദുരുദ്ദേശ്യപരമായി നൽകിയ പരാതിയിലാണ് തനിക്കെതിരെ കേസെടുത്തിട്ടുള്ളതെന്നുമാണ് ഹർജിയിലെ ആരോപണം. കോടതി നിർദേശിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സമൂഹത്തിൽ പ്രശ്നങ്ങൾ സ്യഷ്ടിക്കുന്ന വ്യക്തിയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി കോടതിയെ അറിയിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും നിരന്തര കുറ്റവാളിയാണെന്നും നിരവധി കേസുണ്ടെന്നും നിലമ്പൂർ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാദമുന്നയിച്ചു.

Eng­lish Sum­ma­ry: high court not to arrest sha­jan skaria till antic­i­pa­to­ry bail plea decided
You may also like this video

 

Exit mobile version