Site icon Janayugom Online

മദ്യശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ എക്‌സൈസ് കമ്മീഷണര്‍ മറുപടി പറയേണ്ടി വരുമെന്ന് ഹൈക്കോടതി

ബെവ്‌കോ മദ്യശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ എക്‌സൈസ് കമ്മീഷണര്‍ മറുപടി പറയേണ്ടി വരുമെന്ന് ഹൈക്കോടതി. മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെ കണക്കാക്കരുത്. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

മദ്യശാലകളിലെ തിരക്ക് പരിഗണിച്ച്‌ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യത്തിലെ വീഴ്ച വീണ്ടും ചൂണ്ടിക്കാണിച്ചത്.ഈമാസം ഏഴിന് രാമമംഗലത്തെ ബെവ്കോ ഔട്ലെറ്റിലെ തിരക്ക് കാരണം ബുദ്ധിമുട്ടാനാഭവിക്കേണ്ടി വരുന്ന ഒരു സ്ത്രീ തനിക്ക് എഴുത്തു അയച്ച കാര്യം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി .ഈ ഔട്‍ലെറ്റിന്റെ കാര്യത്തിൽ പരിഹാരം ഉണ്ടാക്കാമെന്ന് ബെവ്‌കോ അഭിഭാഷകൻ പറഞ്ഞെങ്കിലും ഇക്കാര്യം ചൂണ്ടിക്കാട്ടി അൻപത് കത്തെങ്കിലും തനിക്ക് ലഭിച്ചതായി ജസ്റ്റിസ് പറഞ്ഞു .

രാമംഗലത്തെ പ്രശ്നം പരിഹരിക്കുമ്പോൾ പരാതിക്കാരിയുടെ പേര് പുറത്തുവരരുതെന്ന് കോടതി നിർദേശിച്ചു.മദ്യവില്‍പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ഡടത് എക്‌സൈസ് കമ്മീഷണറുടെ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. അടിസ്ഥാന സൗകര്യമില്ലാത്ത എത്ര മദ്യശാലകള്‍ പൂട്ടിയെന്ന ചോദ്യത്തിന് 96 എണ്ണത്തില്‍ 32 എണ്ണം മാറ്റി സ്ഥാപിക്കുമെന്ന് ബെവ്‌കോ അറിയിച്ചു. ബാക്കിയുള്ളവയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് തീരുമാനമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry : high court on basic facil­i­ties in bev­co outlets

You may also like this video :

Exit mobile version