Site iconSite icon Janayugom Online

ഡോക്ടര്‍ പതവി ആരുടേയും കുത്തകയല്ല; ഐഎംഎയുടെ ഹർജി തള്ളി ഹൈക്കോടതി

ഡോക്ടർ പദവി എംബിബിഎസുക്കാര്‍ക്ക് മാത്രം ആവകാശപ്പെട്ടതല്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രം നിയമപരമായി പദവി നീക്കിവെച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഐഎംഎയുടെ ഹർജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഫിസിയോ തെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും പേരിനൊപ്പം ഡോക്ടർ എന്ന് ചേർക്കാമെന്ന് കോടതി അറിയിച്ചു. ഫിസിയോ തെറാപ്പിസ്റ്റുകൾ വെറും സഹായികൾ മാത്രമാണെന്ന വാദം കോടതി തള്ളി. രോഗ നിർണയത്തിനും ചികിത്സാ സഹായത്തിനും അവർക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. 

Exit mobile version