Site iconSite icon Janayugom Online

എഐടിയുസിയുടെ ഇടപെടല്‍: ഓട്ടുകമ്പനിക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

HCHC

ചെറുവണ്ണൂർ സ്റ്റാൻഡാർഡ് ഓട്ടുകമ്പനിയുടെ ഓഫീസ് പ്രവർത്തനത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്താൻ ഹെക്കോടതി ഉത്തരവായി. പൊലീസ് സംരക്ഷണത്തിൽ കമ്പനി ഓഫീസ് തിങ്കളാഴ്ച മുതൽ തുറക്കുമെന്ന് മാനേജിംഗ് ഡയറക്ടർ പി സുബ്രമണ്യൻ നായർ അറിയിച്ചു.
കഴിഞ്ഞ നവംബർ 3-ാം തീയതി നടന്ന ഓഹരി ഉടമകളുടെ യോഗത്തിൽ ഒരു സംഘമാളുകൾ അതിക്രമിച്ചു കയറി അക്രമം നടത്തുകയും ചെയർമാനെയും മാനേജിംഗ് ഡയറക്ടറെയും കയ്യേറ്റം ചെയ്യുകയും കമ്പനിയുടെ പ്രധാന കവാടം അടച്ചു കെട്ടി ഓഫീസ് പ്രവർത്തനം തടയുകയും ചെയ്തിരുന്നു. കമ്പനിയുടെ എംഡി പി സുബ്രമണ്യൻ നായരുടെ വീടിനു നേരെ അക്രമികൾ പെട്രോൾ ബോംബെറിയുകയും ചെറുവണ്ണൂർ , ഫറോക്ക് പ്രദേശങ്ങളിൽ സംഘർഷാവസ്ഥ ഉണ്ടാക്കി സമാധാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
കമ്പനി ഓഫീസ് തുറന്നു പ്രവർത്തിക്കാൻ കഴിയാത്തതിനാൽ തൊഴിലാളികൾക്കു ആഴ്ച തോറും 2000 രൂപ വീതം നൽകിയിരുന്നതും ഒരു മാസമായി നിലച്ചിരുന്നു. ഇതിനെ തുടർന്നാണ് എഐടിയുസിയുടെ നേതൃത്വത്തിലുള്ള കമ്പനി മാനേജ്മെൻ്റ് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
കമ്പനിയുടെ ഡയറക്ടർമാർ, ഓഫീസ് ജീവനക്കാർ, ഓഹരി ഉടമകൾ ഇവർക്ക് കമ്പനിയിൽ പ്രവേശിക്കുന്നതിന് ആവശ്യമായ പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നാണ് ഹൈക്കോടതി ഉത്തരവിൽ സിറ്റി പൊലീസ് കമ്മീഷണർ, നല്ലളം പൊലീസ് സബ് ഇൻസ്പെക്ടർ എന്നിവർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

Eng­lish Sum­ma­ry: High Court orders police pro­tec­tion for roof tile company
You may like this video also

Exit mobile version