ആഗോള ഭീകര സംഘടനാ പട്ടിക സിപിഐ ആവശ്യത്തെ തുടര്‍ന്ന് തിരുത്തി. ഓസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോണമി ആന്റ് പീസ് (ഐഇപി) പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയെന്നായിരുന്നു ചേര്‍ത്തിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ക്ക് പകരമാണ് സിപിഐ എന്ന് തെറ്റായി ചേര്‍ത്തത്.
തെറ്റായി പേരു ചേര്‍ത്തത് തിരുത്തണമെന്നാവശ്യപ്പെട്ട് സിപിഐ, ഐഇപിക്ക് സന്ദേശമയച്ചു. തുടര്‍ന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന തിരുത്തല്‍ വരുത്തിയത്.
നിരവധി പേരെ വധിക്കുകയും പരിക്കേല്പിക്കുകയും ചെയ്തുവെന്ന കണക്ക് ചേര്‍ത്താണ് സിപിഐയുടെ പേര് വന്നത്. സിപിഐ എല്ലാ കാലത്തും സമാധാനത്തിനു വേണ്ടിയാണ് നിലകൊണ്ടിട്ടുള്ളതെന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ മുന്നിലാണെന്നും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. അബദ്ധം സംഭവിച്ചതാണെങ്കിലും സിപിഐയുടെ പേരു വന്ന കാര്യം ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് സംഘടനകളും കമ്മ്യൂണിസ്റ്റ് വിരുദ്ധരും വലിയ പ്രചരണമാക്കിയിരുന്നു.
English Summary: The list of global terrorist organizations has been redacted
You may also like this video