Site iconSite icon Janayugom Online

തദ്ദേശവാസികള്‍ക്ക് 75 ശതമാനം  സംവരണം ഭരണഘടനാ വിരുദ്ധം ; ഹരിയാനയിലെ നിയമം റദ്ദാക്കി ഹൈക്കോടതി 

സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ തദ്ദേശവാസികള്‍ക്ക് 75 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ഹരിയാന സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.
2020ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ദി ഹരിയാന സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ് ആക്ട്  ഹൈക്കോടതി റദ്ദാക്കി. നിയമം ചോദ്യം ചെയ്ത് വ്യവസായ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ജി എസ് സാന്ധവാലിയ, ഹര്‍പ്രീത് കൗര്‍ ജീവന്‍ എന്നിവരുടെ ഉത്തരവ്. നിയമം ഭരണഘടനാപരമല്ലെന്ന് കോടതി നിരീക്ഷിച്ചു.
സംസ്ഥാനത്തെ സ്വകാര്യ മേഖലയില്‍ 75 ശതമാനം സംവരണം തദേശവാസികള്‍ക്ക് ഉറപ്പാക്കുന്ന തരത്തിലുള്ളതായിരുന്നു നിര്‍ദിഷ്ട ബില്‍. സംവരണം വഴി തൊഴില്‍ ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 30,000യില്‍ കുറയാത്ത ശമ്പളം നല്‍കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നു. അഞ്ച് വര്‍ഷം മുതല്‍ 15 വര്‍ഷം വരെ സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയ വ്യക്തികള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തിലായിരുന്നു സംവരണം.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം അവശേഷിക്കെ പുറത്തുവന്ന ഹൈക്കോടതി ഉത്തരവ് മനോഹര്‍ലാല്‍ ഖട്ടാര്‍ മന്ത്രിസഭയ്ക്ക് കനത്ത തിരിച്ചടിയായി മാറും. ജാട്ട് വംശജരെ ലക്ഷ്യമിട്ടാണ് ബില്‍ അവതരിപ്പിച്ചതെന്ന് നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിധിക്കെതിരെ സംസ്ഥാനം അപ്പീല്‍ നല്‍കിയേക്കും.
Eng­lish Sum­ma­ry: High court quash­es Haryana law pro­vid­ing 75% quo­ta in pri­vate sector
You may also like this video
Exit mobile version