Site icon Janayugom Online

സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‌ ചുമത്തിയിരുന്ന കൊഫെ പോസ കുറ്റം റദ്ദാക്കി ഹൈക്കോടതി

നയതന്ത്ര ബാഗേജ്‌ വഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‌ ചുമത്തിയിരുന്ന കൊഫെ പോസ കുറ്റം റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ്‌ റദ്ദാക്കിയത്‌.നിരന്തരം സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ്‌ കൊഫെപോസ. ഇതുപ്രകാരം ഒരുവർഷം വരെ പ്രതികളെ അന്വേഷണ ഏജൻസികൾക്ക്‌ കരുതൽ തടങ്കലിലാക്കാനാകും. 

2020 ഒക്‌ടോബർ 10 നാണ്‌ സ്വപ്‌നക്കെതിരെ കൊഫെപോസ ചുമത്തിയത്‌.സാമ്പത്തീക കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപെടുക .ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഇടപെടുമെന്ന സാഹചര്യത്തിലുമാണ് കൊഫെപോസ ചുമത്തുന്നത് .കസ്റ്റംസിന്റെ അവശ്യ പ്രകാരമാണ് കൊഫെപോസ ചുമത്തിയത് .സ്വപ്നയുടെ അമ്മയാണ് കോടതിയെ സമീപിച്ചത് .ഈ കേസിൽ ജാമ്യം ലഭിച്ചെങ്കിലും എൻ ഐ എ കേസിൽ ജാമ്യം ലഭിക്കാത്തതുകൊണ്ട് ജയിലിൽ കഴിയേണ്ടി വരും .ഈ കേസ് 22 നു ഹൈ കോടതി പരിഗണിക്കുന്നുണ്ട്.
eng­lish summary;High Court quash­es Koffe Posa case against Swap­na Suresh accused in gold smug­gling case
you may also like this video;

Exit mobile version