Site iconSite icon Janayugom Online

രഹ്ന ഫാത്തിമക്കെതിരായ പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി

highcourt,highcourt,

രഹ്ന ഫാത്തിമക്കെതിരായ പോക്സ് കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി.തന്‍റെ നഗ്നശരീരത്തില്‍ മക്കള്‍ ചിത്രം വരയ്ക്കുന്ന വീഡോയോയുമായി ബന്ധപ്പെട്ടായിരുന്നു അവര്‍ക്കെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്തിരുന്നത്. 

പോക്സോ,ഐടി ആക്ട് വകുപ്പുകള്‍ പ്രകാരമുള്ള നപടികളാണ് രഹ്ന നേരിട്ടിരിക്കുന്നത്. രഹ്നയുടെ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്.നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രങ്ങള്‍ വരപ്പിക്കുന്ന യൂട്യൂബ് വീഡിയോ പുറത്തിറക്കിയതിന് പിന്നാലെ തിരുവല്ല സ്വദേശിയായ അഭിഭാഷകനാണ് പരാതി നല്‍കിയത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്നായിരുന്നു പരാതിക്കാരന്‍ വാദിച്ചത്.

Eng­lish Summary: 

High Court quash­es POCSO case against Rah­na Fatima

You may also like this video:

Exit mobile version