Site iconSite icon Janayugom Online

സംസ്ഥാനത്തെ ഡ്രൈവിംങ് ലൈസന്‍സ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്തെ ഡ്രൈവിംങ് ലൈസന്‍സ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി. ലൈസന്‍സ് പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ഗതാഗത കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ഉള്‍പ്പെടെ ഹൈക്കോടതി സിംങിള്‍ ബഞ്ച് റദ്ദാക്കി. നിര്‍ദ്ദേശങ്ങള്‍ യുക്തിപരമല്ലെന്നും, ഏകപക്ഷീയമായി വാഹന നിരോധനം ഉള്‍പ്പെടെ അടിച്ചേല്‍പ്പിക്കുന്നു എന്നും ചൂണ്ടിക്കാട്ടി ഡ്രൈവിങ് സ്‌കൂളുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് നടപടി.

കേരളം പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രധാന വാദം. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഗതാഗത കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറും അനുബന്ധ ഉത്തരവുകളും റദ്ദാക്കിയത്.ലൈസന്‍സ് പരീക്ഷകള്‍ പ്രതിദിനം 30 എണ്ണമാക്കുകയും, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ രീതി എന്നിവയുള്‍പ്പെടെ ആയിരുന്നു കേരളം പ്രഖ്യാപിച്ച പുതിയ നിര്‍ദേശങ്ങളില്‍ പ്രധാനം.

ടെസ്റ്റുകള്‍ക്കായി 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കരുത്, ഇരുചക്ര വാഹനങ്ങളുടെ ലൈസന്‍സ് പരീക്ഷക്ക് കാലില്‍ ഗിയറുള്ള വാഹനം, കാര്‍ ലൈസന്‍സിന് ഓട്ടോമാറ്റിക് വാഹനവും ഇലക്ട്രിക് കാറും പറ്റില്ലെന്നുള്‍പ്പെടെ ആയിരുന്നു നിര്‍ദേശങ്ങള്‍.

Exit mobile version