Site icon Janayugom Online

ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തിലെ സ്റ്റേ ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തള്ളി

ക്രിസ്ത്യന്‍ നാടാര്‍ സംവരണം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്ററിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് അറിയിക്കുകയായിരുന്നു. സിംഗിള്‍ ബഞ്ചാണ് സംവരണത്തിന് സ്റ്റേ നല്‍കി ഇടക്കാല ഉത്തരവിട്ടത്.

സംവരണ പട്ടികയില്‍ ഇല്ലാതിരുന്ന ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബഞ്ച് തള്ളിയത്. വിഷയത്തില്‍ ഇടക്കാല ഉത്തരവ് മാത്രമാണ് സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ചതെന്നും അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് അറിയിച്ചത്.

പിന്നോക്ക പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ ഭരണഘടനയുടെ നൂറ്റിരണ്ടാം ഭേദഗതി പ്രകാരം, രാഷ്ട്രപതിയുടെ തീരുമാനം വേണമെന്നും അല്ലാത്തപക്ഷം നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പ്രഥമദൃഷ്ടിയാല്‍ വിലയിരുത്തിയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം സ്റ്റേ ചെയ്തത്.
eng­lish sum­ma­ry; High Court reject­ed the gov­ern­men­t’s plea ques­tion­ing the stay on the Chris­t­ian Nadar reservation
you may also like this video;

Exit mobile version