മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കം മൂന്നു ബലാത്സംഗക്കേസുകളിലെ ജാമ്യാപേക്ഷകളാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്. കേസില്‍ ഉടന്‍ വിചാരണ തുടങ്ങുമെന്നതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ വാദം കോടതി അംഗീകരിച്ചു. പ്രതി രക്ഷകനായി ചമഞ്ഞ് ലൈംഗീക ചൂഷണം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
കേസില്‍ ഇനി വിസ്തരിക്കാനുള്ള സാക്ഷികള്‍ പ്രതിയുമായി അടുത്ത ബന്ധമുള്ളവരാണ്. ജാമ്യം നല്‍കിയാല്‍ മോണ്‍സണ്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് മോന്‍സണ്‍ മാവുങ്കലിനെതിരെ കേസ് എടുത്തത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കല്‍ നിലവില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.
English summary; High Court rejects Monson Mawunkal’s bail plea
You may also like this video;