Site iconSite icon Janayugom Online

ഹര്‍ജി ഹൈക്കോടതി തള്ളി, ദീലീപ് തെളിവുകള്‍ നശിപ്പിച്ചതായി പ്രൊസിക്യൂഷന്‍, സംഭാഷണങ്ങള്‍ നശിപ്പിച്ചെന്ന് സമ്മതിച്ച് ദിലീപ്

നടി ആക്രമണ കേസിലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ലെ എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ദി​ലീ​പ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് സ്റ്റേ​യി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കാ​മെ​ന്നും കോ​ട​തി അറിയിച്ചു.

കേ​സി​ലെ തെ​ളി​വു​ക​ൾ ദി​ലീ​പ് ന​ശി​പ്പി​ച്ചു​വെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. അ​തേ​സ​മ​യം, ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യോ വ​ധ​ഗൂ​ഢാ​ലോ​ച​ന കേ​സു​മാ​യോ ബ​ന്ധ​പ്പെ​ട്ട ഒ​രു തെ​ളി​വു​ക​ളും തന്റെ ഫോ​ണി​ൽ​നി​ന്ന് ന​ശി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ഹ​ർ​ജി​യി​ൽ ദി​ലീ​പ് പറയുന്നു. ഫോ​ണി​ല്‍ നി​ന്ന് ക​ള​ഞ്ഞ​ത് സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്നും കേ​സു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത സ​ന്ദേ​ശ​ങ്ങ​ളാ​ണ് ക​ള​ഞ്ഞി​ട്ടു​ള്ള​തെ​ന്നും ദി​ലീ​പ് കോ​ട​തി​യെ അറിയിച്ചു.

Eng­lish Sum­ma­ry: High court rejects plea, pros­e­cu­tion alleges Dileep­’s destruc­tion of evi­dence, Dileep

You may like this video also

Exit mobile version