ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന് അലഹാബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഹാഥ്രസ് ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാൻ പോവുന്നതിനിടെ, 2020 ഒക്ടോബറിലാണ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹാഥ്രസിലേക്കുള്ള മാർഗമധ്യേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം പിടിയിലായ സിദ്ധിഖ് കാപ്പനെതിരെ പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു. ഹാഥ്രസ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമുദായ സംഘർഷത്തിനു ശ്രമിച്ചെന്നാണ് യുപി പൊലീസിന്റെ കേസ്.
മഥുര കോടതി ജാമ്യ ഹർജി തള്ളിയതിനെത്തുടർന്നാണ് കാപ്പൻ ഹൈക്കോടതിയെ സമീപിച്ചത്.
English summary;High Court rejects Siddique Kappan’s bail plea
You may also like this video;