ഗൂഢാലോചന, കലാപശ്രമ കേസുകളില്‍ സ്വപ്ന സുരേഷിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരത്തെയും പാലക്കാട്ടെയും കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് റിയാദ് റഹ്‌മാന്റെ ബെഞ്ച് തള്ളിയത്. താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കേസുകള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു സ്വപ്നയുടെ വാദം.
അന്വേഷണ ഘട്ടമായതിനാല്‍ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഗൂഢാലോചന, കലാപശ്രമ കേസുകള്‍ റദ്ദാക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ ഗൂഢാലോചനകുറ്റം ചുമത്തിയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
English summary; High Court rejects Swapna Suresh’s plea in conspiracy; sedition cases
You may also like this video;