Site iconSite icon Janayugom Online

തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാനാഗ്രഹിക്കുന്നവര്‍ ദത്തെടുത്ത് വീട്ടിനുള്ളില്‍ പരിപാലിക്കണമെന്ന് ഹൈക്കോടതി

തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനും പരിപാലിക്കാനും ആഗ്രഹിക്കുന്നവര്‍ അവയെ ഔദ്യോഗികമായി ദത്തെടുക്കണമെന്നും പരിപാലനം വീടിനുള്ളില്‍ മാത്രമാകണമെന്നും ബോംബെ ഹൈക്കോടതി. ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ഉത്തരവിലാണ് തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന വിഷയത്തില്‍ ഉത്തരവു നടത്തിയത്. പൊതുസ്ഥലത്ത് നായ്ക്കളെ പരിപാലിക്കുന്നവരില്‍ നിന്ന് 200 രൂപയില്‍ കൂടുതല്‍ പിഴ ഈടാക്കാന്‍ നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ക്ക് ബെഞ്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

നായകളെ പരിപാലിക്കണമെന്നോ ഭക്ഷണം കൊടുക്കണമെന്നോ ആഗ്രഹിക്കുന്നവര്‍ അത് ചെയ്യേണ്ടത് റോഡിലല്ല. അങ്ങനെ പരിപാലിക്കണമെന്നുണ്ടെങ്കില്‍ ആദ്യം അവയെ ദത്തെടുത്ത് സ്വന്തമാക്കണം. അതിന് ശേഷം വീടിനുള്ളില്‍ കൊണ്ടുപോയി പരിപാലിക്കാം. യഥാര്‍ത്ഥ ജീവകാരുണ്യ പ്രവര്‍ത്തനം കേവലം ഭക്ഷണം കൊടുക്കുന്നതിലല്ല, മറിച്ച് പാവപ്പെട്ട ജീവികളെ സ്വയം രക്ഷപ്പെടുത്തുന്നതിലാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

അതേ സമയം, തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി. അലഞ്ഞുനടക്കുന്ന നായ്ക്കളുടെ വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റായ വിജയ് തലേവാര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ ഉത്തരവ്. ജസ്റ്റിസുമാരായ സുനില്‍ ഷുക്രെ, അനില്‍ പന്‍സാരെ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Eng­lish sum­ma­ry; High Court said that those who want to feed stray dogs should adopt them and take care of them inside their homes

You may also like this video;

Exit mobile version