പൊലീസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തെൻമല സ്വദേശിയായ രാജീവൻ എന്നയാളുടെ പരാതി പരിഗണിക്കുമ്പോഴാണ് കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. പരാതി നൽകാനെത്തിയപ്പോൾ കമ്പിവേലിയിൽ കെട്ടിയിട്ടു, വിലങ്ങണിയിച്ചു തുടങ്ങിയ പരാതികളുമായാണ് ഇയാൾ കോടതിയെ സമീപിച്ചത്.
നേരത്തെ ഈ ഹര്‍ജി പരിഗണിച്ചപ്പോഴും കോടതി പൊലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇന്നലെ മോഫിയയുടെ മരണം കൂടി പരാമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊലീസിനെതിരെ വിമർശനമുന്നയിച്ചത്. 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓർക്കണമെന്ന് കോടതി പറഞ്ഞു. മുമ്പുണ്ടായ പരാതിയിൽ നടപടിയെടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ സംഭവങ്ങള്‍ ആവർത്തിക്കില്ലായിരുന്നുവെന്നും കോടതി പറഞ്ഞു.
ENGLISH SUMMARY:High court slams police
You may also like this video