Site iconSite icon Janayugom Online

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

പോപ്പുലർ ഫ്രണ്ട് ആ​ഹ്വാനം ചെയ്‌ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അക്രമം തടയാൻ അടിയന്തര നടപടി വേണം.ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം.

ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവ്.ഹർത്താലിനെതിരെ അടിയന്തരമായി സ്വമേധയാ കേസെടുത്താണ് ഹൈക്കോടതി പ്രാഥമിക വാദം പൂർത്തീകരിച്ചത്. മിന്നൽ ഹർത്താൽ അംഗീകരിക്കാൻ കഴിയില്ല. അത് നിയമവിരുദ്ധമാണ്. ജനങ്ങളെ ബന്ദിയാക്കുന്നതാണ് ഹർത്താൽ.

ഇത് നേരത്തെയുള്ള ഹൈക്കോടതി ഉത്തവിന് വിരുദ്ധമായിട്ടുള്ള ഹർത്താൽ പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു.പി.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് കഴിഞ്ഞ ദിവസം ഹർത്താൽ പ്രഖ്യാപിച്ചത്. ഇവർക്കെതിരെ കടുത്ത നടപടിയിലേക്കാണ് ഹൈക്കോടതി കടക്കുന്നത്. 

സംസ്ഥാന വ്യാപകമായി ഹർത്താലിന്റെ മറവിൽ നടക്കുന്ന വ്യാപക ആക്രമണങ്ങളിൽ കർശന നടപടിയെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്തു. പൊതുമുതൽ നശിപ്പിക്കലും സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കലിനുമെതിരെ പ്രത്യേകം കേസുകളെടുത്ത് അക്രമികൾക്കെതിരെ കടുത്ത നടപടികളെടുക്കണമെന്ന് കോടതി സർക്കാരിന് നിർദ്ദേശം നൽകി. പൊതുമുതൽ നശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ കഴിയണമെന്നും കോടതി നിർദ്ദേശിച്ചു. 29ന് കേസ് പരിഗണിക്കും. 

Eng­lish Summary:
Pop­u­lar front har­tal: High court took up the case on its own

You may also like this video:

Exit mobile version