Site iconSite icon Janayugom Online

അതിര്‍ത്തി സുരക്ഷ വിലയിരുത്തലിന് ഉന്നത തല യോഗം

അതിര്‍ത്തി സുരക്ഷ വിലയിരുത്തലിന് ലക്‌നൗവില്‍ മൂന്ന് ദിവസത്തെ യോഗം. യോഗത്തില്‍ പങ്കെടുക്കാന്‍ കരസേന മേധാവി എംഎം നരവനെ ഇന്ന് എത്തും.
കരസേനയിലെയും വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഇന്ത്യ ‑ചൈന അതിര്‍ത്തിയിലേയും ഇന്ത്യാ- പാകിസ്ഥാന്‍ അതിര്‍ത്തിയിലേയും സുരക്ഷാ വിലയിരുത്തല്‍ ചര്‍ച്ച ചെയ്യാനായാണ് ലക്‌നൗവില്‍ യോഗം ചേരുന്നത്. ഇന്നലെ തുടങ്ങിയ യോഗത്തില്‍ കരസേനയിലെയും വ്യോമസേനയിലും ഉന്നത ഉദ്യോസ്ഥരാണ് പങ്കെടുക്കുന്നത്. യോഗത്തില്‍ ഇന്ന് കരസേന മേധാവി എംഎം നരവനെ കൂടി പങ്കെടുക്കും.

നിലവിലെ സുരക്ഷ ക്രമീകരണങ്ങള്‍, മുന്നൊരുക്കങ്ങള്‍ അടക്കമുള്ളവയിലാണ് വിശദമായ കൂടിയാലോചനകള്‍ നടക്കുക. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കഴിഞ്ഞ ദിവസം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ദോവല്‍ അടക്കമുള്ളവരുമായി നയതന്ത്രതല ചര്‍ച്ചയും ചൈനീസ് വിദേശകാര്യമന്ത്രി നടത്തി. എന്നാല്‍ ഇതിന് ശേഷവും അതിര്‍ത്തിയിലെ സാഹചര്യത്തിന് മാറ്റം വന്നിട്ടില്ല. ചൈന പൂര്‍ണ്ണ സൈനീക പിന്‍മാറ്റം നടത്തണമെന്നാണ് നയതന്ത്രതല ചര്‍ച്ചയില്‍ ഇന്ത്യ സ്വീകരിച്ച നിലപാട്.

Eng­lish sum­ma­ry; High lev­el meet­ing to assess bor­der security

You may also like this video;

Exit mobile version