ചെറുവണ്ണൂരിൽ ജിഷ്ണു എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി ബന്ധുക്കൾക്കും നാട്ടുകാർക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കണമെന്ന് സി പി ഐ ബേപ്പൂർ മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജ്, ജില്ലാക്കമ്മിറ്റി അംഗം പിലാക്കാട്ട് ഷൺമുഖൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിതാ പൂക്കാടൻ എന്നിവർ ആവശ്യപ്പെട്ടു. സി പി ഐ നേതാക്കൾ വിഷ്ണുവിൻ്റെ വീട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിനുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനുള്ള പരിശ്രമത്തിൽ സി പി ഐയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.
English Summary: High-level probe into Jishnu’s death: CPI
You may like this video