ബ്രിഗേഡിയര്‍ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഏക യുണിഫോം നിര്‍ബന്ധമാക്കുന്നു. ഓഗസ്റ്റ് ഒന്ന് മുതലാണ് പൊതു യൂണിഫോം എന്ന തീരുമാനം പ്രാബല്യത്തിൽ വരുന്നത്. പേരന്റ് കേഡറും നിയമനവും പരിഗണിക്കാതെയാണ് ബ്രിഗേഡിയറിനും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർക്കും പൊതുവായ യൂണിഫോം നൽകാൻ കരസേനയുടെ നിര്‍ണായക തീരുമാനം.
ബ്രിഗേഡിയര്‍ മുതലുള്ള റാങ്കിന് മുകളില്‍ വരുന്ന മേജര്‍ ജനറല്‍, ലെഫ്. ജനറല്‍, ജനറല്‍ പദവികളില്‍ റെജിമെന്‍റ് വ്യത്യാസമില്ലാതെ തന്നെയാവും ഏക യൂണിഫോം നടപ്പിലാക്കുക. സേനയുടെ സ്വഭാവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഏപ്രിലില്‍ നടന്ന സേനാ കമാന്‍ഡേഴ്സിന്റെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. തൊപ്പി, റാങ്ക് ബാഡ്ജ്, കോളറുകളിലെ പാച്ച്, ബല്‍റ്റ്. ഷൂസ് എന്നിവയിലടക്കം ഏകീകൃത രൂപം വരും. കേണല്‍ മുതല്‍ താഴ്ന്ന പദവികളിലുള്ളവരുടെ യൂണിഫോമില്‍ മാറ്റമുണ്ടാവില്ലെന്നും കരസേനാ വൃത്തങ്ങള്‍ വിശദമാക്കുന്നു.
English Summary; High-ranking military officers now have a single uniform
You may also like this video