നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. ബംഗളൂരുവില്‍ ബാബുസപല്യയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കെട്ടിടത്തില്‍ പതിനാറ് പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
CCTV footage shows an under-construction building in Babusapalya collapsing. Around 17 people were trapped, and 3 bodies have been recovered. Rescue operations are underway.#Bengaluru pic.twitter.com/Nm9SoRBIya
— Elezabeth Kurian (@ElezabethKurian) October 22, 2024
കനത്തമഴയ്ക്കിടെയാണ് കെട്ടിടം തകര്‍ന്നത്. കെട്ടിടം പൂര്‍ണമായി തകരുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടമാണിത്. വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. സംഭവത്തിന് പിന്നാലെ കെട്ടിട ഉടമയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കനത്തമഴയും നഗരത്തിലെ ഗതാഗതകുരുക്കും രക്ഷാപ്രവര്‍ത്തനത്തിന് അല്‍പനേരം തടസമായതായാണ് റിപ്പോര്‍ട്ടുകള്‍.