Site iconSite icon Janayugom Online

ഉന്നത വിദ്യാഭ്യാസ സമിതിയുടെ പ്രതിഷേധ കൂട്ടായ്മ നാളെ

ഉന്നതവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ നീക്കങ്ങള്‍ക്കെതിരെ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി നാളെ രാജ്ഭവന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഒരു ലക്ഷം പേർ പ്രതിഷേധത്തില്‍ അണിനിരക്കും.
സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും. ഡിഎംകെ നേതാവ്‌ തിരുച്ചി ശിവ എംപി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, ജോസ്‌ കെ മാണി, മാത്യു ടി തോമസ്‌, പി സി ചാക്കോ, വർഗീസ്‌ ജോർജ്‌, രാമചന്ദ്രൻ കടന്നപ്പള്ളി, പി സി ജോസഫ്‌, കെ ബി ഗണേഷ്‌കുമാർ, ബിനോയ്‌ ജോസഫ്‌ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. 

പ്രതിഷേധ കൂട്ടായ്മയില്‍ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും സാമൂഹ്യ സാംസ്‌കാരിക‑കലാ-സാഹിത്യ രംഗങ്ങളിലെ പ്രശസ്തരും പങ്കാളികളാകും. അന്നേ ദിവസം ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന മാർച്ചിൽ പതിനായിരങ്ങൾ പങ്കെടുക്കും.

Eng­lish Sum­ma­ry: High­er Edu­ca­tion Com­mit­tee’s protest ral­ly tomorrow

You may also like this video

Exit mobile version