Site iconSite icon Janayugom Online

എസ്എസ്എല്‍സി ഫലം 20ന്; ഹയര്‍സെക്കന്‍ഡറി 25ന്

2023–24 അധ്യയന വർഷത്തേക്കുള്ള സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും. മുന്നൊരുക്കങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾ ഉദ്യോഗസ്ഥർക്കും സ്കൂൾ അധികൃതർക്കും നൽകിയതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എസ്എസ്എല്‍സി ഫലം മേയ് 20നും ഹയര്‍സെക്കന്‍ഡറി ഫലം 25നും പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ജൂൺ ഒന്നിന് പ്രവേശനോത്സവത്തിലൂടെ ഗംഭീര വരവേൽപ്പാണ് കുട്ടികൾക്ക് നൽകുക. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് ബോയ്സ് എൽപി എസിൽ നിർവഹിക്കും.
സ്കൂൾ പ്രവേശനത്തിനു മുന്നോടിയായി തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി 22ന് വൈകിട്ട് 3.30 ന് ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
23ന് നടക്കുന്ന പ്രത്യേക ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 96 പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ധർമ്മടം മുഴപ്പിലങ്ങാട് ജിഎച്ച്എസ്എസിലാണ് സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. പുതിയ കെട്ടിടങ്ങൾക്കായി 142 കോടി 58 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.  21ന് കരമന ബോയ്സ്, ഗേൾസ് സ്കൂളിൽ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും. സ്കൂളുകളിൽ പ്രവേശനത്തിന് മുന്നോടിയായി നിർബന്ധിത പിരിവ് നടത്തിയാൽ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
eng­lish sum­ma­ry; high­er sec­ondary, sslc result
you may also like this video;

Exit mobile version