നഗരസഭ 2021–22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പരിധിയിലെ 15 കേന്ദ്രങ്ങളിൽ പുതിയ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ആകെ 30 ലക്ഷം രൂപ അടങ്കൽ വകയിരുത്തി 15 ലൈറ്റുകളാണ് സ്ഥാപാപിച്ചത്.
ആലപ്പുഴ നഗരസഭ സത്രം കോംപ്ലക്സ്, ഇരവുകാട് ക്ഷേത്രത്തിനു സമീപം, കാളാത്ത് പട്ടമുക്ക്, നെഹൃട്രോഫി സ്റ്റാർട്ടിംഗ് പോയിന്റിന്റെ കിഴക്കേക്കര, മാമ്മൂട് ജംഗ്ഷൻ, ടൈനി ടോട്സ് ജംഗ്ഷൻ, ചാത്തനാട് കോളനി, മൾഗർ ജംഗ്ഷൻ, പഴവീട് അത്തിത്തറ ക്ഷേത്രം, മസ്താൻ പള്ളി, ബീച്ച് നവയുഗം ജംഗ്ഷൻ, സ്റ്റേഡിയം ആയുർവേദ ആശുപത്രിക്ക് സമീപം, പടിഞ്ഞാറേ പള്ളി, മുല്ലക്കൽ ക്ഷേത്രത്തിനു സമീപം, ബാപ്പു വൈദ്യർ വടക്ക് റെയിൽവെ ക്രോസിനു സമീപം എന്നിവിടങ്ങളിലാണ് പുതുതായി ഹൈമാസ്റ്റ് സ്ഥാപിച്ചിട്ടുള്ളത്.
നഗരസഭ സത്രം കോംപ്ലക്സിൽ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ കെ ബാബു സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിന്ദുതോമസ്, ആർ വിനിത കക്ഷി നേതാക്കളായ റീഗോരാജു, എം ആർ പ്രേം, സലിം മുല്ലാത്ത്, എം ജി സതിദേവി, കൗൺസിലർമാരായ കെ കെ ജയമ്മ, ലിന്റ ഫ്രാൻസിസ്, രമ്യ സുർജിത്, ബി അജേഷ്, ഹെലൻ ഫെർണാണ്ടസ്, മോനിഷ എന്നിവർ സംസാരിച്ചു. സിൽക്ക് ഇൻഡ്യ ലിമിറ്റഡ് ആണ് കരാർ കമ്പനി.