Site icon Janayugom Online

ഹൈറിച്ച് തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ഹൈറിച്ച് ഓൺലൈൻ ഷോപ്പി ലിമിറ്റഡ് കമ്പനിയുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 2ലേക്ക് മാറ്റി. കൊച്ചി കലൂർ പി എം എൽ എ കോടതിയാണ് കേസ് ഫെബ്രുവരിയിലേക്ക് മാറ്റിയത്. മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്ന കമ്പനിയുടമകളായ കെ ഡി പ്രതാപനും ഭാര്യ ശ്രീനയും ഒളിവിൽ തുടരുകയാണ്. മണിചെയിൻ മാതൃകയിൽ 1650 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.ഇതിന്റെ ഭാഗമായി ഇരുവരുടെയും വീട്ടിലും സ്ഥാപനത്തിലും ഇ ഡി റെയ്ഡ് നടത്താനെത്തിയപ്പോൾ രണ്ടും പേരും മുങ്ങുകയായിരുന്നു. 

ഒളിവിൽ കഴിയുന്ന ഇവരുടെ പേരിലുള്ള 200 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു. ഓൺലൈൻ മാർക്കറ്റിംഗ്, മണി ചെയിൻ എന്നിവയ്ക്കു പുറമെ ഹൈറിച്ച് ഉടമകൾ തട്ടിയെടുത്ത മുഴുവൻ ഇടപാടുകളെക്കുറിച്ചും വിശദമായി അന്വേഷിച്ചുവരികയാണ് ഇഡി. അതേസമയം കമ്പനിയുടെ മറവിൽ പ്രതാപനും ഭാര്യയും തട്ടിയെടുത്തത് 1157 കോടി രൂപയെന്ന് കണക്കുകൾ ഇ ഡി പുറത്തുവിട്ടു. ഹൈറിച്ച് ഓൺലൈൻ ഷോപ്പി ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിൽ മണിചെയിൻ മാതൃകയിൽ 1650 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.

Eng­lish Summary:Highrich Fraud; The bail appli­ca­tion of the accused was adjourned
You may also like this video

Exit mobile version