Site icon Janayugom Online

ഹിഗ്വിറ്റ; ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന്

ഹിഗ്വിറ്റ സിനിമാ വിവാദവത്തിത്തില്‍ ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന് നടക്കും. സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിഷയത്തില്‍ അണിയറപ്രവര്‍ത്തകരുമായി ഇന്ന് ചര്‍ച്ച നടക്കുക. എന്‍ എസ് മാധവന്‍ എഴുതിയ ഹിഗ്വിറ്റ എന്ന കഥയുടെ പേര് സിനിമയ്ക്ക് ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് വിവാദം ഉണ്ടായത്. സിനിമയ്ക്ക് തന്റെ കഥയുടെ പേര് ഉപയോഗിക്കുന്നതില്‍ എന്‍ എസ് മാധവന്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. 

എന്നാല്‍ മൂന്ന് വര്‍ഷം മുന്‍പ് പണമടച്ച് പേര് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. കാലാവധി കഴിഞ്ഞതിനാല്‍ വീണ്ടും പണമടച്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ബോധ്യപ്പെടുത്താനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

Eng­lish Summary:Higuita; The meet­ing called by Film Cham­ber is today
You may also like this video

Exit mobile version