കര്‍ണാടകയിലെ സ്കൂളുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മതാചാര വസ്ത്രങ്ങളുടെ വിലക്ക് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ബാധകമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. അധ്യാപകര്‍ക്ക് വിലക്ക് ബാധകമല്ലെന്നും ഹര്‍ജി പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി വ്യക്തമാക്കി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് അധ്യാപകരെയും സ്കൂള്‍ ഗേറ്റിന് വെളിയില്‍ തടഞ്ഞുനിര്‍ത്തി ശിരോവസ്ത്രം മാറ്റാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് കാണിച്ച് അഭിഭാഷകനായ മുഹമ്മദ് താഹിര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ശിരോവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് മതാചാരപ്രകാരമുള്ള വസ്ത്രങ്ങള്‍ക്ക് സ്കൂളില്‍ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതിയില്‍ കേസിന്റെ വാദം തുടരുകയാണ്.
English Summary: Hijab ban: High Court rules not applicable to teachers
You may like this video also