Site iconSite icon Janayugom Online

രാജ്യത്ത് ഹിജാബ് നിരോധനം ആളിക്കത്തുന്നു: പശ്ചിമബംഗാളില്‍ സ്കൂള്‍ അടിച്ചുതകര്‍ത്തു

hijabhijab

ഹിജാബ് ധരിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ സ്കൂള്‍ അടിച്ചുതകര്‍ത്തു. മുർഷിദാബാദിലെ സുതി മേഖലയിലെ ബഹുതാലി ഹൈസ്‌കൂളില്‍ ശനിയാഴ്ചയാണ് സംഭവം. ഹിജാബും ബുർഖയുമിട്ട് പെൺകുട്ടികൾ സ്‌കൂളിൽ എത്താൻ പാടില്ലെന്നാണ് സ്‌കൂൾ അധികൃതർ നിർദേശിച്ചത്. ഇതിന് പിന്നാലെയാണ് പ്രകോപിതരായ നാട്ടുകാര്‍ സ്‌കൂളിനുനേരെ ആക്രമണം നടത്തിയത്. അധ്യാപകരെ മർദിക്കാനും ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. പൊലീസെത്തി ലാത്തിച്ചാർജും കണ്ണീർവാതകം പ്രയോഗിച്ചാണ് പ്രശ്നം പരിഹരിച്ചത്. സംഭവത്തില്‍ 18 പേരെ അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നീട് പൊലീസ് സ്‌കൂൾ അധികൃരുമായും നാട്ടുകാരുമായും ചേർന്ന് നടത്തിയ ചർച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്.

കര്‍ണാടകയിലെ ഹിജാബ് വിവാദത്തിനുപിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധമുണ്ടായിരുന്നു. കര്‍ണാടകയില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Eng­lish Sum­ma­ry: Hijab ban in the coun­try: Schools van­dalised in West Bengal

 

You  may like this video also

Exit mobile version