Site icon Janayugom Online

ഹിജാബ് നിരോധനം: പഠനം നിര്‍ത്തി മുസ്‍ലിം വിദ്യാര്‍ത്ഥിനികള്‍

ഹിജാബ് വിലക്കിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ ടിസി വാങ്ങിപ്പോയത് നിരവധി മുസ്‍ലിം പെണ്‍കുട്ടികള്‍. മാഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്ന് മാത്രം ടിസി വാങ്ങിയത് 16 ശതമാനം മുസ്‍ലിം വിദ്യാര്‍ത്ഥിനികളാണ്. ഇവരില്‍ ഹിജാബിന് വിലക്കില്ലാത്ത ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചിലര്‍ വീണ്ടും പ്രവേശനം നേടിയിട്ടുണ്ട്.

എയ്ഡഡ് കോളേജുകളെ അപേക്ഷിച്ച് (8 ശതമാനം) സര്‍ക്കാര്‍ കോളേജുകളില്‍ (34ശതമാനം) ടിസി തേടുന്ന മുസ്‍ലിം പെണ്‍കുട്ടികളുടെ എണ്ണം കൂടുതലാണ്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലായി 39 സര്‍ക്കാര്‍ കോളജുകളും 36 എയ്ഡഡ് കോളജുകളുണ്ട്. ഉഡുപ്പി ജില്ലയില്‍ സ്ഥലംമാറ്റം തേടിയ വിദ്യാര്‍ഥികളുടെ എണ്ണം 14 ശതമാനമാണ്. ദക്ഷിണ കന്നഡ ജില്ലയേക്കാള്‍ കൂടുതലാണിത്. ദക്ഷിണ കന്നഡയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളജുകളില്‍ 51 മുസ്‍ലിം പെണ്‍കുട്ടികളില്‍ 35 പേരും ടിസി വാങ്ങി.

Eng­lish Sum­ma­ry: Hijab ban: Mus­lim female stu­dents stop studying
You may also like this video

Exit mobile version