ഹിജാബ് അനുവദിക്കാത്തതിന്റെ പേരിൽ മംഗളുരു സർക്കാർ കോളജിലെ 20 വിദ്യാർത്ഥിനികൾ ബിരുദ പഠനം അവസാനിപ്പിച്ചു.
കോളജിലേക്ക് ഇനിയില്ലെന്നും സ്വകാര്യ കംമ്പ്യൂട്ടർ സെന്ററിൽ തുടർപഠനത്തിന് ചേരുമെന്നും വിദ്യാർത്ഥിനികൾ വ്യക്തമാക്കി. എന്നാൽ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഒരു കാരണവശാലും ഹിജാബ് അനുവദിക്കില്ലെന്നാണ് കോളജ് അധികൃതർ പറയുന്നത്.
മംഗളുരു ഹലേങ്ങാടി സർക്കാർ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനികളാണ് ടിസി വാങ്ങി പഠനം അവസാനിപ്പിച്ചത്. ഹിജാബ് ധരിക്കാതെ ക്ലാസിലിരിക്കാൻ കഴിയില്ലെന്ന് ചൂണ്ടികാട്ടി വിദ്യാർത്ഥിനികൾ കോളജ് പ്രിൻസിപ്പളിന് കത്ത് നൽകിയിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹിജാബ് ധരിച്ച് പ്രായോഗിക പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളോട് ഹിജാബ് അഴിച്ചുമാറ്റണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു.
ഇതിന് വിസ്സമ്മതിച്ച വിദ്യാർത്ഥിനികൾ പ്രധാന കവാടത്തിന് മുന്നിൽ പ്രതിഷേധിച്ചു. മറ്റ് വിദ്യാർത്ഥികളെ കൂടി സംഘടിപ്പിച്ച് ആസൂത്രിതമായ പ്രതിഷേധത്തിന് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നാല് വിദ്യാർത്ഥിനികളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
English summary;Hijab ban; Twenty students have dropped out of government college at Mangalore
You may also like this video;