കർണാടകയിലെ ഹിജാബ് നിരോധനം നീക്കം ചെയ്ത് സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഹിജാബ് വിലക്കിയുള്ള ഉത്തരവാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ നീക്കം ചെയ്തത്. നിങ്ങൾ എന്തു ധരിക്കണമെന്നുള്ളതും എന്തു ഭക്ഷിക്കണമെന്നുള്ളതും തെരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്. അക്കാര്യത്തിൽ ഞാനെന്തിന് നിങ്ങളെ തടയണമെന്നും ഹിജാബ് നിരോധനം നീക്കി മുഖ്യമന്ത്രി പ്രതികരിച്ചു. വസ്ത്രങ്ങളുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാനാണ് ബിജെപി സർക്കാർ ശ്രമിച്ചതെന്നും സിദ്ധരാമയ്യ വിമർശിച്ചു.
കർണാടകയിൽ അധികാരത്തിലേറിയതിനു പിന്നാലെ തന്നെ വിവാദമായ ഹിജാബ് നിരോധനം നീക്കുമെന്ന് കോൺഗ്രസ് സർക്കാർ സൂചന നൽകിയിരുന്നു. ഹിജാബ് ധരിച്ചെത്തിയ ആറു വിദ്യാർഥികൾക്ക് ഉഡുപ്പിയിലെ ഗവൺമെന്‍റ് പ്രി യൂണിവേഴ്സിറ്റി കോളെജിൽ പ്രവേശനം നിഷേധിച്ചതിനു പിന്നാലെ 2021 ഡിസംബറിലാണ് കർണാടകയിൽ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് സർക്കാർ സ്കൂളുകളിലും പ്രി യൂണിവേഴ്സിറ്റി കോളെജുകളിലും ഹിജാബ് വിലക്കിക്കൊണ്ട് അന്നത്തെ ബിജെപി സര്‍ക്കാര്‍ സർക്കുലർ ഇറക്കുകയായിരുന്നു.
English Summary: Hijab can be worn in Karnataka from now on: Siddaramaiah government lifts ban
You may also like this video